കുസാറ്റ് കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ 60% മാർക്കോടെ ബിരുദാനന്തര ബിരുദമാണ് (എം.ടെക്ക്) യോഗ്യത. നെറ്റ്, പിഎച്ച്‌ഡി, അദ്ധ്യാപന പരിചയവുമുള്ളവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും എംടെക്ക് ബിരുദ സർട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം ഏപ്രിൽ ആറിന് മുൻപായി csdir@cusat.ac.in എന്ന മെയിലിലേക്ക് ഇ- മെയിൽ അയക്കുകയോ നേരിട്ട് കമ്പ്യൂട്ടർ സയൻസ് മേധാവിയ്ക്ക് സമർപ്പിക്കുകയോ ചെയ്യണം. വിശദ വിവരങ്ങൾക്ക് ഫോൺ: 0484 2862301.

Advertisement