സർവീസ് നടത്തിയ കെ എസ് ആർ ടി സി ജീവനക്കാർക്ക് മർദനമേറ്റു

തിരുവനന്തപുരം: പണിമുടക്ക് ദിവസം സർവീസ് നടത്തിയ കെ എസ് ആർ ടി സി ജീവനക്കാർക്ക് സമരക്കാരുടെ മർദനമേറ്റു.

പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമാണ് ക്രൂരമായി മർദനമേറ്റത്. കേരള- തമിഴ്‌നാട് അതിർത്തി മേഖലയായ കളിയിക്കാവിളയിലേക്ക് സർവീസ് നടത്തിയ ബസിലെ ജീവനക്കാരാണ് ഇവർ.

കൊടികെട്ടിയ വടി കൊണ്ട് അടിച്ചെന്നും അസഭ്യം പറഞ്ഞെന്നും ഇവർ ആരോപിച്ചു. പോലീസ് നോക്കിനിൽക്കെയായിരുന്നു മർദനമെന്നും പോലീസ് തടഞ്ഞില്ലെന്നും ഇവർ പറഞ്ഞു. അതിനിടെ, കൊല്ലം ചിതറയിൽ ജോലിക്കെത്തിയ അധ്യാപകരെ സമരക്കാർ തടഞ്ഞു. പാലക്കാട് കെ എസ് ഇ ബി ഓഫീസിലും സമരക്കാരുടെ അതിക്രമമുണ്ടായി. അസി.എൻജിനീയർ അടക്കം ഏഴ് പേർക്ക് പരുക്കേറ്റു.

Advertisement