പണിമുടക്ക് ദിവസങ്ങളിൽ കൊച്ചി മെട്രോ സർവ്വീസ് നടത്തും

കൊച്ചി: ഇന്ന് അർദ്ധരാത്രി മുതൽ രണ്ട് ദിവസത്തേക്ക് സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്കിൽ കൊച്ചി മെട്രോ, സർവ്വീസ് നടത്തുമെന്ന് അറിയിച്ചു.

ട്രെയിൻ ​ഗതാ​ഗതം തടസപ്പെടുത്തില്ലെന്നും അറിയിച്ചിട്ടുണ്ട്. സിവിൽ ഏവിയേഷൻ വിഭാ​ഗത്തെയും സമരം ബാധിക്കില്ല. മറ്റെല്ലാ മേഖലകളും സ്തംഭിക്കും.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, കെടിയുസി, യുടിയുസി തുടങ്ങി ഇരുപതിൽപ്പരം സംഘടനകൾ. കെഎസ്‌ആർടിസി, സ്വകാര്യ ബസ്, ഓട്ടോ, ടാക്സി, ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെൻറ്, കർഷകസംഘടനകൾ, മത്സ്യ വിപണന മേഖല, സഹകരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ സർവീസ് സംഘടനകൾ, അധ്യാപക സംഘടനകൾ തുടങ്ങി നൂറിൽപ്പരം അനുബന്ധ സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

പെട്രോൾ പമ്പ് ജീവനക്കാരുടെ സംഘടനകളും സമരത്തിൻറെ ഭാ​ഗമാകും. പൊതുയാത്രാ സംവിധാനങ്ങളെല്ലാം തടസപ്പെടാനാണ് സാധ്യത.

Advertisement