കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന 58 കാരന് കൂട്ടിരുന്ന 44 കാരിയായ ഭാര്യ യുവാവിനൊപ്പം കടന്നു

ചേര്‍ത്തല: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന 58 കാരന് കൂട്ടിരുന്ന 44 കാരിയായ ഭാര്യ യുവാവിനൊപ്പം കടന്നതായി പരാതി.

ചികിത്സക്കുശേഷം വീട്ടിലെത്തിയ പള്ളിപ്പുറം സ്വദേശിയാണ് ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ അള്‍സര്‍ ബാധിച്ച് ജനുവരി 17 മുതല്‍ 26വരെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൂട്ടിരിക്കാനെത്തിയ ഭാര്യ, മറ്റൊരു രോഗിയുടെ സഹായത്തിനെത്തിയ അടൂര്‍ സ്വദേശിയായ യുവാവുമായി ഇവിടെ വച്ച് പരിചയത്തിലായി. 26ന് ഭര്‍ത്താവിനെ വാര്‍ഡിലേക്കു മാറ്റിയ ശേഷമാണ് വീട്ടമ്മ യുവാവിനൊപ്പം കടന്നത്. ചികിത്സക്കായി ബന്ധുക്കള്‍ നല്‍കിയ പണം ഉള്‍പ്പെടെ ഇവര്‍ കൊണ്ടുപോയെന്ന് പരാതിയില്‍ പറയുന്നു.നാട്ടില്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം പിന്‍വലിച്ചതായും പരാതിയില്‍ ഉണ്ട്.

Advertisement