തൊടുപുഴ : നഗരസഭയിലേക്ക് അടക്കാനുളള കെട്ടിട നികുതി കുടിശിക അടക്കുന്നവർക്ക് മാർച്ച്‌ 31 വരെ പിഴ പലിശ ഈടാക്കുന്നതല്ലന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.ഇന്ന് രാവിലെ 10 മുതൽ ഉച്ചക്ക് 1.30 മണി വരെ കുമ്പംക്കല്ല് സിറ്റിയിലും 20 ന് രാവിലെ 10 മുതൽ ഉച്ചക്ക് 1.30 വരെ മുതലിയാർമഠം (ഹരിഹരാമൃതം)ക്ഷേത്രം ആഡിറ്റോറിയത്തിലും നഗരസഭയിലേക്ക് അടയ്ക്കാനുളള നികുതികൾ അടക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടാതെമാർച്ച്‌ 31 വരെ എല്ലാ പൊതു അവധി ദിവസങ്ങളിലും നികുതി നഗരസഭയിൽ സ്വീകരിക്കും.

2021- 22 വർഷത്തെ ലൈസൻസ് പുതുക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കും, 2022-23 വർഷത്തേക്ക് ലൈസൻസ് പുതുക്കേണ്ട വ്യാപാര സ്ഥാപനങ്ങൾക്കും പിഴ കൂടാതെ 31 വരെ ലൈസൻസ് പുതുക്കാവുന്നതാണ്.