നാടകാചാര്യനും രാഷ്ട്രീയ സാമൂഹിക പ്രവർത്തകനുമായ മധു മാസ്റ്റർ (കെ. മധുസൂദനൻ -74 ) അന്തരിച്ചു. എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അമ്മ, സ്പാർട്ടക്കസ് , പുലിമറഞ്ഞ കുട്ടൻ മൂസ്, മൂട്ട , സുനന്ദ തുടങ്ങിയ പതിനഞ്ച് നാടകങ്ങളുടെ രചയിതാവാണ്. എട്ടോളം സിനിമകളിൽ വേഷമിട്ടു.
നക്സൽ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലാ സെക്രട്ടറിയായിരിക്കെ 6 മാസം അറസ്റ്റിൽ കൊടിയ പീഡനങ്ങൾ നേരിട്ടു.
സി പി എം, സിപിഐ, സി പി ഐ എം എൽ സഹയാത്രികനായിരുന്നു.
മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫർ എം.ടി. വിധു രാജിന്റെ പിതാവാണ്.
ഭാര്യ: കെ. തങ്കം. മറ്റൊരു മകൻ: അഭിനയ രാജ് (എ എൻ എസ് മീഡിയ കൊച്ചി )
മരുമക്കൾ : സ്വർണ വിധു രാജ്, പി. സുദർഷിണ