ആലപ്പുഴ:
രാജ്യസഭാ സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ നിരാശയില്ലെന്ന് കോൺഗ്രസ് നേതാവ് എം ലിജു. പല പേരുകൾ പരിഗണിക്കുന്നത് സ്വാഭാവിക നടപടിയാണ്. പാർട്ടിയുടെ നേതാവ് എന്ന നിലയിൽ കെ സുധാകരന് ഒപ്പം നിൽക്കുമെന്നും ലിജു പറഞ്ഞു.
ജെബി മേത്തറുടെ സ്ഥാനാർഥിത്വത്തെ പൂർണമായി സ്വാഗതം ചെയ്യുന്നു. തന്നെ എല്ലാവരും അനുകൂലിക്കണമെന്ന് ചിന്തിക്കുന്നതിൽ അർഥമില്ലല്ലോ. അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ടാകും. അതിനെ ആ തരത്തിൽ മാത്രമേ കാണുന്നുള്ളു. അത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും ലിജു പറഞ്ഞു.