കോട്ടയം:
തിരൂരിലും കെ റെയിൽ കല്ലിടലിനെതിരെ ഒരു വിഭാഗമാളുകളുടെ പ്രതിഷേധം. ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു. പോലീസും സമരക്കാരും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി. പ്രതിഷേധത്തെ തുടർന്ന് വങ്ങല്ലൂർ ജുമാ മസ്ജിദിൽ കെ റെയിൽ സർവേ നിർത്തിവെച്ചു. മറ്റ് സ്ഥലങ്ങളിൽ സ്ഥാപിച്ച കല്ലുകൾ യുഡിഎഫുകാർ സംഘടിച്ചെത്തി പിഴുതുകളഞ്ഞു
ചോറ്റാനിക്കരയിലും കോൺഗ്രസ്, ബിജെപി നേതൃത്വത്തിൽ ആളെക്കൂട്ടി കെ റെയിലിനെതിരെ സമരം നടന്നു. ഇതോടെ സർവേ അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങി. ചോറ്റാനിക്കരയിലും കോൺഗ്രസുകാർ സർവേ കല്ലുകൾ പിഴുതുകളഞ്ഞു. കല്ലുകൾ ഇനിയും പിഴുതെറിയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
Home News Breaking News തിരൂരിലും ചോറ്റാനിക്കരയിലും കോൺഗ്രസ് നേതൃത്വത്തിൽ കെ റെയിൽ സർവേ കല്ലുകൾ പിഴുതെറിഞ്ഞു