ഇടുക്കി:
ഇടുക്കി എൻജിനീയറിംഗ് കോളജിലെ എസ് എഫ് ഐ പ്രവർത്തകനായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിൽ യൂത്ത് കോൺഗ്രസുകാരായ രണ്ട് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലാക്കാടൻ നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി എന്നിവർക്ക് ഇടുക്കി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.
കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ എസ് അശോകനാണ് കൊലക്കേസ് പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.