കോഴിക്കോട്:
വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് റാഷിദ് കോഴിക്കോട് എസ് പിക്ക് പരാതി നൽകി. ദുബൈയിലെ താമസ സ്ഥലത്ത് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാർച്ച് ഒന്നിനാണ് സംഭവം. 
ദുബൈ ജാഫിലിയിലെ ഫ്‌ളാറ്റിൽ ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം താമസിക്കുകയായിരുന്നു റിഫ. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയി തിരികെ എത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇരുവർക്കും രണ്ട് വയസ്സുള്ള മകനുണ്ട്.