തൊടുപുഴ: ഇടുക്കി ജില്ലയിലെ തൊടുപുഴ ചീനിക്കുഴിയിൽ വീടിന് തീവെച്ച് നാല് പേരെ കൊലപ്പെടുത്തി. ചീനിക്കുഴി ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റു, അസ്ന എന്നിവരാണ് മരിച്ചത്.

ഫൈസലിന്റെ പിതാവ് ഹമീദിനെ (79) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിന്റെ ജനലുകൾ അടച്ച് വൈദ്യുതി, വെള്ളം എന്നിവ വി​​ച്ഛേദിച്ച് ആസൂത്രിതമായാണ് പ്രതി കുറ്റകൃത്യം നടത്തിയത്. അർധരാത്രി വീടിന് പുറത്തിറങ്ങിയ ഹമീദ് രണ്ട് ലിറ്റർ പെട്രോൾ ജനലിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

തീപടർന്ന് ചൂട് അനുഭവപ്പെട്ടതിന് പിന്നാലെ ഫൈസലും കുടുംബവും ശുചിമുറിയിലേക്ക് ഓടി വെള്ളം ഒഴിച്ച് തീയണക്കാൻ ശ്രമം നടത്തിയതായി പറയുന്നു. എന്നാൽ വാട്ടർ കണക്ഷൻ ഓഫ് ചെയ്തതിനാൽ വെള്ളമുണ്ടായിരുന്നില്ല.

വീട്ടിൽ തീപടർന്ന വിവരം മുഹമ്മദ്‌ ഫൈസൽ തന്നെയാണ് ഫോണിൽ വിളിച്ചു പറഞ്ഞതെന്ന് ദൃക്‌സാക്ഷി രാഹുൽ

ഓടിയെത്തിയെങ്കിലും വീട് പൂട്ടിയിരുന്നതിനാൽ ഒന്നും ചെയ്യാനായില്ല. ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴേക്കും എല്ലാവരും കത്തിയമർന്നു. പ്രതി ഹമീദ് ആ സമയത്തും വീണ്ടും പെട്രോൾ ഒഴിക്കാൻ ശ്രമിക്കുകയായിരുന്നെന്നും രാഹുൽ