അടൂർ. എൽ ഐ സി അടൂർ ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം എൽ ഐ സി സോണൽ മാനേജർ കെ. കതിരേശൻ നിർവ്വഹിച്ചു.
ദക്ഷിണ മേഖല ചീഫ് എൻജിനീയർ ബി. പളനി , പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വി എസ് ആഷ, പഞ്ചായത്ത് അംഗം ഇ എ, ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു. സീനിയർ ഡിവിഷണൽ മാനേജർ വി .എസ് .മധു സ്വാഗതം പറഞ്ഞു. സീനിയർ ബ്രാഞ്ച് മാനേജർ സോഹാ കുറിശ്ശേരി നന്ദി പ്രകാശിപ്പിച്ചു.