കോഴിക്കോട്. പൊറ്റമ്മലിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കണ്ണൂർ സ്വദേശിനി മൃദുല എന്ന കുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ കല്യാട് സ്വദേശി വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പുറകിലൂടെ വന്നാണ് വിഷ്ണു ആസിഡ് ഒഴിച്ചത്. യുവതിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

സംഭവ സ്ഥലത്ത് നിന്നി ഓടി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ പ്രദേശവാസികൾ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ആസിഡ് ഒഴിച്ച വിഷ്ണുവിനൊപ്പം ഉണ്ടായിരുന്ന കൂട്ടാളിയെ കണ്ടെത്താൻ ശ്രമം ആരംഭിച്ചതായി മെഡിക്കൽ കോളേജ് സി ഐ അറിയിച്ചു.