തൃശൂര്‍.മക്കള്‍ക്കൊപ്പം സ്കൂട്ടറില്പോകുമ്പോള് നടുറോഡില്‍ വച്ച് വെട്ടേറ്റ വ്യാപാരിയായ വനിത മരിച്ചു.ഇന്നലെ രാത്രിയാണ് എറിയാട് മങ്ങാരപ്പറമ്പ് റിന്‍സി നാസ(30)റിന് വെട്ടേറ്റത്. റിന്‍സിയുടെ വക തുണിക്കടയിലെ മുന്‍ ജീവനക്കാരന് റിയാസ്(25)ആണ് ആക്രമിച്ചത്. എറിയാട് സ്കൂളിന് സമീപം നിറക്കൂട്ട് എന്ന വസ്ത്രവ്യാപാരസ്ഥാപനം നടത്തുകയായിരുന്നു റിന്‍സി.
രാത്രി 7.30ന് കടയടച്ചുപോകുമ്പോള്‍ ബൈക്കില്‍ പിന്തുടര്‍ന്ന റിയാസ് സ്കൂട്ടര്‍ ഇടിച്ചുവീഴ്ത്ത്കത്തിഉപയോഗിച്ച് റിന്‍സിയെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. 30ഓളം വെട്ടുകളേറ്റ റിന്‍സിയുടെ വിരലുകള്‍ അറ്റു തൂങ്ങിയിരുന്നു.ആക്രമിച്ചത് റിൻസിയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലെ മുൻ ജീവനക്കാരൻ.
കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരെ ഏറെ നേരം അടുക്കാന്‍ റിയാസ് അനുവദിച്ചില്ല. നേരത്തേ റിന്‍സിയുടെ വീടിനുനേരെ അക്രമം നടത്തിയ കേസില്‍ ഇയാള്‍പ്രതിയാണ്. പലപ്പോഴും കടയിലെത്തി ഭീഷണിപ്പെടുത്തിയരുന്നു. ആശുപത്രിയിലാക്കിയ റിന്‍സി പുലര്‍ച്ചെ മരിച്ചു. റിയാസ് ഒളിവിലാണ്.