തിരുവനന്തപുരം.കെ റെയില്‍ പ്രതിഷേധത്തെ ബലംപ്രയോഗിച്ച് തടഞ്ഞതിനെതിരെ സഭയില്പ്രതിപക്ഷ ബഹളം. ചങ്ങനാശേരിയില്‍ സില്‍വര്‍ ലൈന്‍ സമരത്തിനെതിരെ പൊലീസ് നടപടിയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ആണ് ശബ്ദായമാനമായത്. മാടപ്പള്ളിയില്‍ സ്ത്രീകളെ വലിച്ചിഴച്ചതിനും മര്‍ദ്ദിച്ചതിനും കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു.
പ്രതിപക്ഷനേതാവിന്റെ മൈക്ക് ഓഫ് ചെയ്തതും ആക്ഷേപമായി. ബാനറുകളും പ്ളക്കാര്‍ഡുകളും സഭക്കുള്ളില്‍ വേണ്ടെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. അധികാരവും ധാര്‍ഷ്ട്യവും മൂലം മുഖ്യമന്ത്രിക്ക് അന്ധതബാധിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശന് കുറ്റപ്പെടുത്തി. പൊലീസിനെ ആയുധമാക്കി സമരം തകര്‍ക്കാന്‍ നീക്കം.സര്‍ക്കാര്‍ പിന്‍വാങ്ങും വരെ സമരം തുടരും. യുഡിഎഫ് നേതാക്കള്‍ ചങ്ങനാശേരിയിലെത്തും. സമരം യുഡിഎഫ് ഏറ്റെടുക്കും