ഇന്നത്തെ വാർത്തകൾ ഇങ്ങനെ

👆യു​ക്രെ​യ്നി​ലെ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​നും സ്കൂ​ളി​നും നേ​രെ റ​ഷ്യ ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ 21 പേ​ർ മ​രി​ച്ചു. 25 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി |പ്രാ​ദേ​ശി​ക പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ അ​റി​യി​ച്ചു.
വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഖാ​ർ​കി​വ് ന​ഗ​ര​ത്തി​ന് പു​റ​ത്തു​ള്ള മെ​രേ​ഫ പ​ട്ട​ണ​ത്തി​ലെ ഒ​രു സ്‌​കൂ​ളി​ലും സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ലും വെ​ടി​വ​യ്പു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ 10 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ അ​റി​യി​ച്ചു.

👆കോ​ണ്‍​ഗ്ര​സി​ലെ തി​രു​ത്ത​ൽ വാ​ദി​ക​ളാ​യ ഗ്രൂ​പ്പ്- 23 നേ​താ​ക്ക​ൾ വീ​ണ്ടും യോ​ഗം ചേ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഗ്രൂ​പ്പ്- 23 നേ​താ​ക്ക​ൾ യോ​ഗം ചേ​രു​ന്ന​ത്. വൈ​കു​ന്നേ​രം ഡ​ൽ​ഹി​യി​ലെ ഗു​ലാം ന​ബി ആ​സാ​ദി​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു യോ​ഗം. 
ക​പി​ൽ സി​ബ​ൽ, ആ​ന​ന്ദ് ശ​ർ​മ, ഭൂ ​പീ​ന്ദ​ർ ഹൂ​ഡ എ​ന്നി​വ​ർ യോ​ഗ​ത്തി​നെ​ത്തി. ഭൂ​പീ​ന്ദ​ർ ഹൂ​ഡ വ്യാ​ഴാ​ഴ്ച രാ​വി​ലെ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

👆👆സംസ്ഥാനത്ത് ഇന്ന് 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 190, കോട്ടയം 141, തിരുവനന്തപുരം 112, കോഴിക്കോട് 73, തൃശൂര്‍ 66, കൊല്ലം 62, ഇടുക്കി 60, മലപ്പുറം 44, പത്തനംതിട്ട 43, ആലപ്പുഴ 35, പാലക്കാട് 35, വയനാട് 29, കണ്ണൂര്‍ 25, കാസര്‍ഗോഡ് 7 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

👆ആലപ്പുഴയിലെ നൂറനാട് പണയില്‍ പ്രഭാത നടത്തക്കാര്‍ക്കിടയിലേക്കു ടിപ്പര്‍ ലോറി പാഞ്ഞുകയറി മൂന്നു പേര്‍ മരിച്ചു. രാജു മാത്യു (66), വിക്രമന്‍ നായര്‍ (65), രാമചന്ദ്രന്‍ നായര്‍ (72) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ഉള്‍പ്പടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിര്‍ത്താതെ പോയ ലോറി ഡ്രൈവര്‍ പള്ളിക്കല്‍ സ്വദേശി അനീഷ് കുമാര്‍ കീഴടങ്ങി.

👆ഭൂപരിഷ്‌ക്കരണ നിയമം ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി പി രാജീവ്. തോട്ടങ്ങളില്‍ പഴ വര്‍ഗങ്ങള്‍ നട്ടുവളര്‍ത്താന്‍ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. പ്ലാന്റേഷന്‍ ഡയറകടറേറ്റ് രൂപീകരിക്കുന്നതോടെ ഇത് വേഗത്തിലാകുമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പ്ലാന്റേഷന്‍ നിര്‍വചനത്തിന്റെ പരിധിയില്‍വരുന്ന റബ്ബര്‍, കാപ്പി, തേയില എന്നിവക്കൊപ്പം പഴവര്‍ഗങ്ങളും കൃഷിചെയ്യാമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി.

👆രാജ്യസഭ സീറ്റിലേക്ക് ആരെ പരിഗണക്കണമെന്ന കെപിസിസിയുടെ പട്ടിക നാളെ ഹൈക്കമാന്‍ഡിന് കൈമാറുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി. ഊഹാപോഹങ്ങളില്‍ പ്രതികരിക്കാനില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

👆ചൈനയില്‍ പഠിക്കുന്ന മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ക്ളിനിക്കല്‍ സൗകര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ക്ലിനിക്കല്‍ പരിശീലനം രണ്ടു കൊല്ലമായി മുടങ്ങിയിരിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

👆നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് കെ ഹരിപാലാണ് പിന്മാറിയത്. കേസ് അടുത്ത ആഴ്ചത്തേക്കു മാറ്റി. മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

👆സ്വകാര്യ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ വീട്ടില്‍ പരിശോധന. മൊബൈല്‍ ഫോണുകളും ഐപാഡും കസ്റ്റഡിയിലെടുത്തു. വധ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ദിലീപ് കോടതിയ്ക്ക് കൈമാറാത്ത വിവരങ്ങള്‍ സ്വകാര്യ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ കൈവശമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്.

👆ഓരോ സിനിമാ ലൊക്കേഷനിലും ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സിനിമ സംഘടനകളിലും സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം ആരംഭിക്കണമെന്നും ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. സിനിമയിലെ വനിതാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

👆കൊല്ലം ബൈപ്പാസില്‍ കല്ലുംതാഴത്ത് ലോറിയും ടിപ്പറും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. കൊല്ലം മൈലക്കാട് സ്വദേശി സുനില്‍കുമാര്‍ (46) ആണ് മരിച്ചത്. ടിപ്പറിന്റെ ഡ്രൈവര്‍ക്കും ഗുരുതര പരിക്കുണ്ട്. പുലര്‍ച്ചെ അഞ്ചോടെയാണ് അപകടമുണ്ടായത്. ലോറിയുടെ ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്.

👆പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ ജീപ്പില്‍നിന്നു ചാടി ഗുരുതരമായി പരിക്കേറ്റു. പൂന്തുറ സ്വദേശി സനോഫറാണ് തലയ്ക്കു ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിലായത്. തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ ബൈപ്പാസിലാണു സംഭവം.

👆കര്‍ണാടകയില്‍ മുസ്ലിം സംഘടനകളുടെ വിദ്യാഭ്യാസ ബന്ദ് നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച ഉത്തരവിനെതിരേയാണു ബന്ത്. റാലികള്‍ നിരോധിച്ചിട്ടുണ്ട്. തീരമേഖലകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ബംഗളൂരു അടക്കമുള്ള പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്.

👆കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരേ പൊലീസിന്റെ ബലപ്രയോഗത്തിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരിയിൽ നാളെ ഹർത്താൽ . സ്ത്രീകളെ പൊലീസ് വലിച്ചിഴച്ചു നീക്കി. മുന്‍ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മനുഷ്യശൃംഖല തീര്‍ത്തായിരുന്നു രാവിലെ മുതല്‍ ഇവിടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു.

👆സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവുമായി എഴുത്തുകാരന്‍ ചെറുകാടിന്റെ ചെറുമകളും കെമിസ്ട്രി അധ്യാപികയുമായ ധന്യ. പൊലീസ് ദുര്‍ബലവകുപ്പുകള്‍ ചുമത്തി പ്രിന്‍സിപ്പലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പട്ടാമ്പിക്കടുത്ത വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ ധന്യയുടെ പരാതി. ലാബ് അസിസ്റ്റന്റ് മണികണ്ഠന്‍ മോശമായി പെരുമാറിയത് പ്രിന്‍സിപ്പല്‍ സി.ടി. മുഹമ്മദ് കുട്ടി തടഞ്ഞില്ലെന്നാണ് ആക്ഷേപം.

👆യമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് സഹായം തേടി. കഴിയാവുന്ന സഹായങ്ങള്‍ വാഗ്ദാനം ചെയ്തെന്ന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും പറഞ്ഞു.

👆കൗണ്‍സിലിംഗിന് എത്തിയ പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച വൈദികന്‍ അറസ്റ്റിലായി. പത്തനംതിട്ട കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരി പോണ്ട്‌സണ്‍ ജോണ്‍ ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് പൊലീസ് കേസ് എടുത്തത്.

👆എണ്ണക്കമ്പനികള്‍ ഡീസല്‍ വില 21 രൂപ 10 പൈസ വര്‍ധിപ്പിച്ചതിനാല്‍ കെഎസ്ആര്‍ടിസിക്ക് പ്രതിവര്‍ഷം നഷ്ടം 2000 കോടിയാണെന്നു ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു നിയമസഭയില്‍. ഒന്നര വര്‍ഷത്തിനകം 1336 ബസ്സുകള്‍ നിരത്തിലിറക്കാനാണ് കെ എസ് ആര്‍ ടി സി ലക്ഷ്യമിടുന്നതെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

👆കോഴിയിറച്ചി വില 200 രൂപ കടന്നു. കോഴിക്കോട് ഒരു കിലോ ഇറച്ചിയുടെ വില 240 രൂപയാണ് . ബ്രാന്‍ഡഡ് കോഴിയിറച്ചിക്ക് 289 രൂപയാണ് വില. തമിഴ്നാട്ടില്‍ നിന്നുള്ള കോഴി വരവ് കുറഞ്ഞതാണ് കാരണം.

👆പതിനായിരം പുസ്തകങ്ങളുള്ള സ്‌കൂള്‍ ലൈബ്രറികളില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയനെ നിയമിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ‘വായനയുടെ വസന്തം’ പദ്ധതിപ്രകാരം സ്‌കൂളുകള്‍ക്കു നല്‍കുന്ന 9.58 കോടി രൂപയുടെ പുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

👆മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ വട്ടമ്പലത്ത് 92 സെന്റ് സ്ഥലത്തു സജ്ജമാക്കുന്ന സ്‌പോര്‍ട്‌സ് അക്കാദമിക്കു തടസം നില്‍ക്കാതിരിക്കാന്‍ പത്തു ലക്ഷം രൂപ ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തുകയാണെന്ന് യുവസംരംഭകന്‍ മുഹമ്മദ് ഷാഫി. അയല്‍വാസിയായ സിപിഎം പ്രവര്‍ത്തകന്‍ സന്തോഷിനെതിരേയാണ് ആരോപണം.

👆വിദേശത്ത് നിന്നുളള ലഹരി പാഴ്‌സല്‍ കടത്തിനു കൈമാറുന്നത് പണമല്ല, ബിറ്റ് കോയിനുകളും ക്രിപ്‌റ്റോ കറന്‍സിയും. ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയാണ് ആശയവിനിമയം നടത്തുന്നതെന്നും വിവരങ്ങള്‍ ലഭിച്ചു. പിടിയിലായ പ്രതികളുടെ ഫോണില്‍ നിന്നാണ് വിശദാംശങ്ങള്‍ ലഭിച്ചത്. സ്‌പെയിന്‍, ഖത്തര്‍, ഇറ്റലി, ദുബായ് എന്നിവിടങ്ങളില്‍ നിന്നാണ് പാഴ്‌സല്‍ വന്നത്.

👆കടം വീട്ടാനും കുടുംബം പുലര്‍ത്താനും ലോട്ടറി വില്‍ക്കുന്ന 74 കാരിയുടെ ബാങ്കുവായ്പ അടച്ചുതീര്‍ത്ത് വീടിന്റെ ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി എം പി. തന്റെ വീഡിയോ കണ്ടാണ് സുരേഷ് ഗോപി ഇടപെട്ടതെന്ന് വ്‌ളോഗര്‍ സുശാന്ത് നിലമ്പൂര്‍ അറിയിച്ചു. എറണാകുളം സ്വദേശിയായ പുഷ്പ എന്ന വയോധികയുടെ ലോട്ടറി വില്‍പന വീഡിയോ വൈറലായിരുന്നു.

👆കൊല്ലം ചടയമംഗലത്ത് ഇരുപതുകാരിയായ നവവധു ജീവനൊടുക്കി. പോരേടത്ത് ഹോട്ടല്‍ നടത്തുന്ന അലിഫ്ഖാന്റെ ഭാര്യ ആക്കോണം സ്വദേശിനി ബിസ്മിയാണു മരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ വിവാഹിതരായത്.

👆ഇഷ്ടമല്ലാത്ത ഭക്ഷണത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനായിരുന്നു പരീക്ഷയ്ക്കുള്ള ചോദ്യം. പുട്ട് ബന്ധങ്ങളെ തകര്‍ക്കുമെന്ന് വിശദീകരിച്ച മൂന്നാം ക്ലാസുകരന്റെ ഉത്തരം വൈറലായി. കോഴിക്കോട് മുക്കം സ്വദേശിയും ബെംഗളൂരുവിലെ വിദ്യാര്‍ഥിയുമായ ജയിസ് ജോസഫിന്റെ ഉത്തരം ഇങ്ങനെയാണ്. ‘പുട്ട് തയ്യാറാക്കാന്‍ വളരെ എളുപ്പമായതിനാല്‍ എല്ലാ ദിവസവും രാവിലെ അമ്മ ഇതുതന്നെ ഉണ്ടാക്കും. അഞ്ചു മിനിട്ട് കഴിഞ്ഞാല്‍ പുട്ട് പാറ പോലെയാവും. പിന്നെ എനിക്കത് കഴിക്കാനാവില്ല. വേറെ ഒരു ഭക്ഷണവും അമ്മ തരില്ല. അപ്പോള്‍ ഞാന്‍ പട്ടിണി കിടക്കും. അതിന് അമ്മ വഴക്കു പറയും. ഞാന്‍ കരയും. അങ്ങനെ പുട്ട് കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന ഭക്ഷണമാണ്.’ ജയിംസ് ജോസഫിന്റെ ഉത്തരം ഇങ്ങനെയാണ്.

👆മാര്‍ച്ച് 15 ന് ഇസ്ലാം വിദ്വേഷ വിരുദ്ധദിനമായി ആചരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷനു വേണ്ടി പാകിസ്ഥാന്‍ കൊണ്ടുവന്ന പ്രമേയമാണ് ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്. തീരുമാനത്തില്‍ ഇന്ത്യ എതിര്‍പ്പ് അറിയിച്ചു. ഒരു മതത്തോടുള്ള വിദ്വേഷത്തെ രാജ്യാന്തര ദിനമായി ആചരിക്കേണ്ടതില്ല. ഹിന്ദു, സിഖ്, ബുദ്ധ മതങ്ങള്‍ ഉള്‍പ്പെടെ എല്ലാ മതങ്ങള്‍ക്കുമെതിരെ വിദ്വേഷമുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

👆ത്രിപുരയില്‍ അഞ്ചു വയസുകാരിയെ മാനഭംഗപ്പെടുത്തിയ നാല്‍പത്തഞ്ചുകാരനെ സ്ത്രീകള്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു തീയിട്ടു. ധലായി ജില്ലയിലാണു സംഭവം. കൊലക്കേസില്‍ എട്ടു വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു പുറത്തുവന്നയാളെയാണ് സ്ത്രീകള്‍ വകവരുത്തിയത്.

👆റഷ്യയുടെ നാലാമത്തെ ജനറലടക്കം 13 ഉന്നത സൈനിക ഓഫീസര്‍മാരെ വകവരുത്തിയെന്ന് ഉക്രെയിന്‍ പ്രതിരോധ മന്ത്രാലയം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ നേരിട്ടുള്ള കമാന്‍ഡിന് കീഴിലുള്ള എലൈറ്റ് സേനയിലെ ഏഴ് അംഗങ്ങള്‍ക്കൊപ്പമാണ് ഉന്നത സൈനിക ജനറലും കൊല്ലപ്പെട്ടതെന്ന് ഉക്രൈന്‍ അവകാശപ്പെട്ടു. മരിയുപോളില്‍ റഷ്യന്‍ സൈന്യത്തിന്റെ 150 -ാമത് മോട്ടറൈസ്ഡ് റൈഫിള്‍ ഡിവിഷന്റെ കമാന്‍ഡറായ മേജര്‍ ജനറല്‍ ഒലെഗ് മിത്യേവ് ആണ് കൊല്ലപ്പെട്ട റഷ്യന്‍ ജനറല്‍.

👆റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ ഒറ്റക്കു പോരാടാന്‍ വെല്ലുവിളിച്ച ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന് മുന്നറിയിപ്പുമായി ചെച്‌നിയന്‍ നേതാവും പുടിന്റെ അടുത്ത സഖ്യകക്ഷിയുമായ റംസാന്‍ കാദിറോവ്. പുടിനോട് യുദ്ധം ചെയ്താല്‍ മസ്‌ക് പരാജയപ്പെടുമെന്നും കാദിറോവ് പറഞ്ഞു. പുടിനെ സംബന്ധിച്ചിടത്തോളം മസ്‌ക് ഒരു ബിസിനസുകാരനും ട്വിറ്റര്‍ ബ്ലോഗറും മാത്രമാണെന്ന് കാദിറോവ് പറഞ്ഞു.

👆യുക്രെയിനിലേക്കു നൂറുകണക്കിനു ടാങ്കുകളുമായി ഇരച്ചുകയറിയ റഷ്യന്‍ ടാങ്കുകളെ യുക്രെയിന്‍ പൊളിച്ചടക്കിയത് അമേരിക്കയുടെ ടാങ്ക് വേധ മിസൈലുകളായ ജാവലിന്‍ ഉപയോഗിച്ച്. യുക്രെയിനിലേക്കു പ്രവേശിച്ച ഒട്ടുമിക്ക ടാങ്കുകളേയും യുക്രെയിന്‍ വിദുരങ്ങളിലിരുന്ന് തകര്‍ത്തു. ടാങ്കുകളില്‍ കുടുങ്ങി റഷ്യന്‍ പട്ടാളം ചത്തൊടുങ്ങി. യുദ്ധം തുടങ്ങിയശേഷവും അമേരിക്കയും യുകെയും ജര്‍മനിയും മിസൈലുകളും മിസൈല്‍ ലോഞ്ചറുകളും യുക്രെയിനിലേക്ക് എത്തിച്ചെന്നാണു വിവരം.

👆യുക്രെയിനിലെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് രാജ്യാന്തര നീതിന്യായ കോടതി റഷ്യയോട് ആവശ്യപ്പെട്ടു. റഷ്യന്‍ പട്ടാളത്തിന്റെ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ കോടതിയും ആവശ്യപ്പെട്ടു. യുക്രെയിന്‍ നല്‍കിയ പരാതി പരിഗണിച്ചാണ് ഇരു കോടതികളും ഈ നിലപാടെടുത്തത്.

👆ജപ്പാനിലെ ഫുകുഷിമ മേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി. പ്രദേശത്തെ 20 ലക്ഷം വീടുകള്‍ ഇരുട്ടിലായി.