എറണാകുളം :
വടക്കേക്കര ജുമാ മസ്ജിദിന് നേരെ ആക്രമണ ശ്രമം നടത്തിയ കേസിൽ പൊലിസുകാരൻ അറസ്റ്റിൽ. കളമശ്ശേരി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ തിരുത്തിപ്പുറം പൂമാലിൽ സിമിൽ റാമാണ് അറസ്റ്റിലായത്. ഇയാളെ ജാമ്യത്തിൽ വിട്ടു. ആക്രമണം നടത്തുമ്പോൾ ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന രണ്ട് പേരും പൊലീസുകാരായിരുന്നുവെന്നും അവർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
സംഭവം നടന്ന ദിവസം മൂവരും മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. മാർച്ച് 13 ന് രാത്രി 10-30 നാണ് സംഭവം. കാറിൽ പള്ളിക്ക് മുന്നിലെത്തിയ സംഘം ഗേറ്റ് തകർക്കാൻ ശ്രമിക്കുകയും ഖതീബിനേയും മദ്രസയിലുള്ള വിദ്യാർത്ഥികളേയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.