കാസർകോട്: വിദ്യാർത്ഥിയെ വഴിയിൽ ഇറക്കിവിട്ട കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് അസാധുവാക്കി.

മഞ്ചേശ്വരം ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂളിലെ 6-ാം ക്ലാസ് വിദ്യാർത്ഥിയെ ഫെബ്രുവരി 21 -ന് ഒരു മണിയോടെ മംഗലാപുരം-കണ്ണൂർ ലിമിറ്റഡ് സ്റ്റോപ്പ് ബസായ മെഹബൂബിലെ കണ്ടക്ടർ കാസർകോട് നഗരക്കട്ടെ കെ.കിഷോർ, വഴിയിൽ ഇറക്കി വിട്ട സംഭവത്തിലാണ് നടപടി ഉണ്ടായത് .

സംഭവുമായി ബന്ധപ്പെട്ട് ബസ് കണ്ടക്ടറെ ഹിയറിംഗ് നടത്തിയതിൽ തെറ്റ് ഉണ്ടായതായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന നിയമം ചട്ടം 34 പ്രകാരം കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസക്കാലത്തേക്ക് അസാധുവാക്കിയത്. കാസർകോട് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എ.കെ. രാധാകൃഷ്ണൻ അറിയിച്ചു.