നിഷ്പക്ഷന്‍
ആലപ്പുഴ. ഇത്രയും നല്ലറോഡുകള്‍ നമുക്ക് വേണോ,വേണമെങ്കില്‍ അതിന് അനുബന്ധകാര്യങ്ങള്കൂടി വേണം.
ഇന്ന് നേരം പുലരുമ്പോള്‍ എത്തിയ വാര്‍ത്ത നൂറനാട്ട് പ്രഭാതസവാരിക്കിറങ്ങിയ മൂന്നുപേര്‍ ലോറിയിടിച്ച് മരിച്ചതാണ്. സംഭവ സ്ഥലം കണ്ടാലറിയാം. നിവര്‍ന്ന റോഡ്. ഒരു ചെറുകുഴിപോലുമില്ലാതെ ടാര്‍ ചെയ്ത് വരകള്‍ വരച്ച് തയ്യാറാക്കിയ ഒന്നാം തരം റോഡ്.
കേരളം മുഴുവന്‍ ഇത്തരം റോഡ് ഇപ്പോള്‍ നിലവില്‍വന്നുകഴിഞ്ഞു. ബിറ്റുമിന്‍ ചേര്‍ത്ത് പെട്ടെന്ന് തകരില്ലെന്ന് അവകാശപ്പെടുന്ന അന്തര്‍ദ്ദേശീയ നിലവാരമുള്ള ഒന്നാംതരം റോഡ്. പക്ഷേ ഒരു കാര്യം ആലോചിക്കണം ജനപ്പെരുപ്പമുള്ള കേരളത്തില്‍ ഈ റോഡ് മൂലം ദിനംപ്രതി ആളുകള്‍ ചത്തുതുലയുകയാണ്. റോഡിന് ഷോള്‍ഡര്‍ എന്ന ഒരുഭാഗം വേണണെന്നാണ് വയ്പ്. കാല് നടക്കാരനും ചെറിയ വാഹനങ്ങള്‍ക്കും ഒതുങ്ങാന്‍ വണ്ടി ഒതുക്കി നിര്‍ത്താന്‍ ഒക്കെ പ്രയോജനപ്പെടണമെന്ന് സങ്കല്പത്തിലുള്ള ഷോള്‍ഡര്‍ വേണ്ടെന്നുവച്ചത് എന്ത് എന്‍ജിനീയറിംങ് ആണ്. ഒരാള്‍ക്കുപോലും നടന്നു പോകാനുള്ള വീതി നൂറനാട്ടെ റോഡില്‍ കാണാനില്ല, അവിടെ മാത്രമല്ല പല സ്റ്റേറ്റ് ഹൈവേകളിലും വശത്ത് സ്ഥലമില്ല.
ഇത്ര നന്നായി വാഹനം പറത്താന്‍ തക്ക റോഡ് നിര്മ്മിക്കുമ്പോള്അതിനുവശത്ത് കുറേ സ്ഥലം കൂടി മാറ്റിയിടേണ്ടതല്ലേ. ഈ റോഡിലൂടെ ടോറസ് പോലുള്ള വലിയ ഭാരവാഹനങ്ങള്‍ ഇപ്പോള്‍ ഒരു മര്യാദയുമില്ലാതെയാണ് പായുന്നത്. കുട്ടികളെ സ്കൂളില്‍ നടത്തി വിടാതെയും ഒപ്പം കൊണ്ടു നടന്നുസംരക്ഷിച്ചും വാഹനം വരുമ്പോള്‍് ഓടി മാറിയും ജനം ഈ റോഡിന്റെ ആര്‍ഭാടം സഹിക്കുകയാണ്. ഒരിടത്തല്ല കേരളമാകെ ഇതാണ് സ്ഥിതി. മരാമത്തുവിഭാഗക്കാരോട് ചോദിച്ചാല്‍ വഴി വീതികൂട്ടാന്‍ മാര്‍ഗമില്ല. എന്നുപറയും അങ്ങനെയെങ്കില്‍ റോഡ് ഇത്തരത്തില്‍ പരക്കം പാച്ചിലുകാര്ക്കായി നിര്മ്മിക്കാതിരിക്കുകയാണ് വേണ്ടത്.
വലിയ ഉയരത്തില്‍ റോഡ് പണിതുവച്ച് വാഹനങ്ങളെ മറിക്കുന്ന പരിപാടിയും എന്‍ജീയറിംങ് വിഭാഗം നടത്തുന്നുണ്ട്. റോഡില്‍ നിന്നും വശത്തേക്ക് മാറുന്ന വാഹനങ്ങള്‍ അപകടപ്പെടും. ഇരുചക്രവാഹനയാത്രക്കാരന്റെ കഥകഴിയും.
റോഡ് എന്നാല്‍ വാഹനത്തില്പോകുന്നവര്ക്കു മാത്രമല്ല. കാല്നടക്കാരന്റേതുകൂടിയാണ് റോഡ്. റോഡ് താങ്ങാത്ത വാഹനങ്ങളുമായി പായുന്നവനെ അത് പഠിപ്പിക്കാന്‍ കഴിയാത്തിടത്തോളം റോഡ് കുന്നും തടവുമായിട്ട് മനുഷ്യ ജീവന് സംരക്ഷിക്കുന്നതാകും ഉചിതം.
നിങ്ങൾ എന്ത് മലരാണ് പറയുന്നത്;
ഇത്രയും കാലം കുഴിയിൽ വീണ് “ചത്തു തുലയുന്നു ” എന്നായിരുന്നു വാദം
അത് മനസിരുത്തിവായിച്ചാല് മനസിലാകും, അന്താരാഷ്ട്ര മാനദണ്ഡമുള്ള നല്ലറോഡുകള്‍ വന്നാല്‍ അതിന് വശത്ത് പാര്‍ക്കിംങിന്, കാല്‍നടക്കാര്‍ക്ക് പോകാന്‍ ഒക്കെ സ്ഥലമുണ്ടാകും അല്ലാതെ അതിവേഗം വാഹനങ്ങള്‍ക്ക് പോകാന്‍ മാത്രം റോഡ് നിര്‍മ്മിച്ചാല്‍ അപകടം തുടര്‍ച്ചയാകും