ഓച്ചിറ.ദേശീയപാതയില്‍ ചങ്ങന്‍ കുളങ്ങര ബ്‌ളോക്ക് ജംക്ഷനു സമീപം രാസപദാര്‍ത്ഥകയറ്റിവന്ന ലോറി മറിഞ്ഞു. ലോറിയില്‍ ഡ്രൈവര്‍ മാത്രമായിരുന്നു ുണ്ടായിരുന്നത്.വാതക ചോര്‍ച്ച ഉണ്ടായില്ല. ആര്‍ക്കും പരുക്കില്ല. ചവറ കെഎംഎംഎലില്‍ നിന്നും കൊച്ചിയിലേക്ക് ടൈറ്റാനിയം പ്രോഡക്ട്‌സ് കയറ്റിവന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. രാത്രി 10.15ന് ടയര്‍പൊട്ടിയാണ് അപകടം. രാത്രി മഴയുണ്ടായിരുന്നെങ്കിലും ജനം കൂടി. എന്നാല്‍ വാതക ചോര്‍ച്ച അപകടം ഭയന്ന് അവര്‍ മാറി.