ആലപ്പുഴ. നൂറനാട് പണയില്‍ പ്രഭാത സവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു മൂന്നുപേര്‍ മരിച്ചു

ഒരാള്‍ക്ക് ഗുരുതര പരിക്ക്.

നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു , വിക്രമൻ നായർ, രാമചന്ദ്രന്‍നായര്‍ എന്നിവരാണ് മരിച്ചത് .

ഇവരോടൊപ്പം ഉണ്ടായിരുന്ന രാജശേഖരന്‍നായരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഭാതസവാരി നടത്തിയ സംഘത്തിനു നേരെ ടോറസ് പാഞ്ഞുകയറുകയായിരുന്നു.

ഇടിച്ച വാഹനം നിർത്താതെ പോയി.പിന്നീട് ഡ്രൈവര്‍ നൂറനാട് പൊലീസില്‍ കീഴടങ്ങി രാവിലെ 6ന് ആയിരുന്നു അപകടം