തിരുവനന്തപു രം: കേരള കേന്ദ്ര സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡീൻ ആയി ഡോ .ജയശങ്കർ കെ.ഐ നിയമിതനായി.

മഹാരാഷ്ട്ര ,ഗോവ കേരളം എന്നീ സംസ്ഥാനങ്ങളിലായി രണ്ടു പതിറ്റാണ്ടിലധികം അദ്ധ്യാപന പരിചയമുള്ള ഡോ.ജയശങ്കർ നിലവിൽ കേരള കേന്ദ്ര സർവകലാശാലയുടെ തിരുവല്ല കാമ്പസിലുള്ള നിയമ പഠന വിഭാഗം മേധാവിയാണ് .

വിവിധ സർവകലാശാലകളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കേന്ദ്ര സർവകലാശാല അക്കാഡമിക് കൗൺസിൽ അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഡോ .ജയശങ്കർ ദേശീയവും അന്തർദേശീയവുമായ നിരവധി സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട് . വയനാട് അഞ്ചുകുന്നു സ്വദേശിയായ കെ.എൻ.കെ .വാര്യരുടെയും .പി.വി .ഇന്ദിരടീച്ചറുടെയും മകനാണ് .ഭാര്യ :ചിത്ര ഇ .വി( സ്‌ട്രെച്ചറൽ എൻജിനീയർ ) മക്കൾ :അരുൺ .ജെ .ശങ്കർ (മെഡിക്കൽ വിദ്യാർത്ഥി ),നീരജ.ജെ .ശങ്കർ (നിയമ വിദ്യാർത്ഥിനി )