തിരുവനന്തപുരം: കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പോലെ മഴയെത്തി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ പലയിടത്തും ഇന്ന് ഒറ്റപ്പെട്ട മഴ ലഭിച്ചു.ഇന്നലെ രാത്രിയിലും തെക്കൻ കേരളത്തിൽ പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു.ശക്തമായ കാറ്റിനോടും ഇടിയോടുമൊപ്പമായിരുന്നു മഴ.

‘കുറെയധികം ദിവസത്തെ ഇടവേളയ്ക്ക് ശേഷം , ആകാശം പലയിടത്തും മേഘാവൃതമാണ്. അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പ്രതീക്ഷിക്കാം’-എന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

അടുത്ത ദിവസങ്ങളിലും ഇങ്ങനെ ശരാശരി മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.