കൊച്ചി.വധഗൂഡാലോചന കേസ്: ദിലീപിനെ വിളിച്ചവരിൽ ഡി ഐ ജിയും.
അന്വേഷണം ആരംഭിച്ച് ക്രൈം ബ്രാഞ്ച്. ദിലീപിന്റെ പൊലീസ് ഉന്നതനുമായുള്ള ഫോർ വിളി വിവരങ്ങൾ ട്വന്റി ഫോർ ന്യൂസ് ആണ് പുറത്തുവിടുന്നത്.


ഡി ഐ ജി സഞ്ജയ് കുമാർ ഐ പി എസ് ദിലീപുമായി സംസാരിച്ചത് 4 മിനിട്ട് 12 സെക്കൻ്റ്.
വാട്ട്സ് ആപ്പ് കോൾ വഴിയായിരുന്നു സംഭാഷണം .
ജനുവരി 8 ന് രാത്രി 10.4 നായിരുന്നു ഫോൺ വിളി.
സഞ്ജയ് കുമാർ ഐ പി എസ് വിളിച്ചതിന് ശേഷമാണ് ദിലീപ് ഫോൺ മാറ്റിയത്.


ദിലീപ് അഭിഭാഷകനുമായി ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു ഡി ഐ ജി യുടെ ഫോൺ .

ബാലചന്ദ്രകുമാറിൻ്റെ പരാതിയ്ക്ക് പിന്നാലെയായിരുന്നു ഫോൺ വിളി.

ജനുവരി 9 ന് കേസും രജിസ്റ്റർ ചെയ്തു.
ദിലീപിനെ ഡി ഐ ജി സഞ്ജയ് കുമാർ വിളിച്ചതിനു ശേഷമാണ പ്രതികളുടെ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ആയതെന്നും ഒരുമിച്ച് ഫോണുകൾ മാറ്റിയതെന്നും ചാനൽ റിപ്പോർട്ടിൽ പറയുന്നു.

ഞെട്ടിക്കുന്ന വിവരമാണിത്. പ്രതികളുടെ ഉന്നത ബന്ധം വെളിപ്പെട്ടതിനാൽ അന്വേഷണത്തിന്റെ ദിശ പോലും ഇനി മാറിയേക്കാം. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സംശയ നിഴലിലാവുന്നത് വലിയ പ്രതിസന്ധിയാണ കേസിലുണ്ടാക്കുക.