തിരുവനന്തപുരം.സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വില കൂടിയെന്ന് പ്രതിപക്ഷം ആരോപിച്ചു.. ഇന്ധനവില വർധനവ് കാരണമാണ് വിലക്കയറ്റമുണ്ടായതെന്നും എന്നാൽ അത് കേരളത്തെ ബാധിച്ചിട്ടില്ലെന്നും ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ പറഞ്ഞു

സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടായിട്ടും സർക്കാർ ഇടപെടാത്തത് കൊണ്ട് ജനങ്ങൾ ദുരിതത്തിലാണെന്ന് അടിയന്തരപ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ആരോപിച്ചു.കേരളത്തിലെ ജനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ പോയി സാധനം വാങ്ങേണ്ട അവസ്ഥയാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ റോജി.എംജോൺ കുറ്റപ്പെടുത്തി.തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കിറ്റ് വിതരണവും അവസാനിച്ചുവെന്ന് ആരോപണം

എന്നാൽ മറ്റൊരു സംസ്ഥാനവും നടത്താത്ത വിപണി ഇടപെടലാണ് സർക്കാർ നടത്തിയതെന്ന് ഭക്ഷ്യ മന്ത്രി മറുപടി നൽകി.
സപ്ലൈ കോയിലെ സാധനങ്ങളുടെ നിലവാരത്തെ പറ്റി സംശയം വേണ്ടെന്നും മന്ത്രി

പൊതുവിപണിയിൽ വില ഉയർന്നിട്ടും സർക്കാർ ഇടപെടുന്നില്ലെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോയില്ല.