തിരുവനന്തപുരം. ലോ കോളേജ് സംഘർഷത്തിൻ്റെ പേരിൽ നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി വാക് പോര്.എതിരാളികളെ ഇല്ലാതാക്കാൻ ഉത്തരവ് കൊടുത്ത പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യ തരംതാഴരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.  തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോറ്റതോടെ പ്രതിപക്ഷ നേതാവിൻ്റെ മനോനില തകർന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചടിച്ചു.  

തിരുവനന്തപുരം ലോ കോളെജ് സംഘർഷത്തെ ചൊല്ലിയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ കൊമ്പ്കോർത്തത്.എസ്.എഫ്.ഐ പ്രവർത്തകരെയും ഗുണ്ടകളെയും കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണെന്ന് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു

എസ്.എഫ്.ഐക്കെതിരേയുള്ള വിമർശനം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. വിദ്യാർഥി സംഘടനയെ അധിക്ഷേപിക്കരുത്,പിന്നിലിരിക്കുന്നവരെ പോലെ പെരുമാറരുത്

പിന്നിലിരിക്കുന്നവരാരും മോശക്കാരല്ലെന്നും താനും അതുപോലെ തന്നെന്നും
വി.ഡി.സതീശന്റെ മറുപടി. എതിരാളികളെ ഇല്ലാതാക്കാൻ ഉത്തരവിട്ട പാർട്ടി സെക്രട്ടറിയുള്ള പാര്‍ട്ടിയാണ് സിപിഎം എന്ന വിമർശനം സതീശനും എതിരാളികളെ വേട്ടയാടിയത് പ്രതിപക്ഷ നേതാവിൻ്റെ പാർട്ടിയെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. തകർന്നു തകർന്ന് പ്രതി പക്ഷ നേതാവിൻ്റെ മനോനില തെറ്റി മുഖ്യമന്ത്രി പറഞ്ഞു.

ഗുണ്ടകൾക്ക് അഴിഞ്ഞാടാനുള്ള ലൈസൻസാണ് മുഖ്യമന്ത്രി നൽകിയതെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.