കട്ടപ്പന.കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി ക്ലർക്ക് അറസ്റ്റിൽ

കട്ടപ്പന ഡിപ്പോയിലെ ക്ലർക്ക് തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാണ് അറസ്റ്റിലായത്

തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനക്ക് വരികയായിരുന്ന ബസ്സിൽ വെച്ച് തൊട്ടടുത്ത സീറ്റിൽ ഇരുന്ന പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു

പെൺകുട്ടിയുടെ പരാതിയിൽ കുളമാവ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു

പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു