ഹിജാബ് ;ഹൈ കോടതി വിധി ദൗർഭാഗ്യകരമെന്ന് സി പിഎം.

ഇന്ത്യൻ നിയമവും ഭരണഘടനയും ഉറപ്പുനൽകുന്ന, വിവേചനരഹിതമായ വിദ്യാഭ്യാസത്തിനുള്ള സാർവത്രിക അവകാശത്തിനെതിരായ പ്രഹരം.വിധിയിൽ സംശയാസ്പദമായ നിരവധി വശങ്ങളുണ്ടെന്ന് സി പിഎം.

കർണാടക സർക്കാരിന്റെ വികലമായ ഉത്തരവ് ശരിവച്ചതോടെ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് മുസ്ലീം യുവതികൾ പുറത്താകുന്ന സാഹചര്യമുണ്ടാകും.കർണാടക ഹൈക്കോടതി വിധി ഇന്ത്യയിലുടനീളം അപകടകരമായ പ്രത്യാഘാതം സൃഷ്ടിക്കാൻ ഇടയാക്കിയേക്കുമെന്നും സിപിഎം പോളിറ്റ് ബ്യുറോ വ്യക്തമാക്കി.