ശാസ്താംകോട്ട: സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥിനിയെ കാണാതായെന്ന് പരാതി. മൈനാഗപ്പള്ളി വേങ്ങ മിലാദ് ഇ ഷെരീഫ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ ബുര്‍ഹാനയെ ആണ് കാണാതായത്. ശാസ്താംകോട്ട പള്ളിശേരിക്കല്‍ ബുര്‍ഹാന മന്‍സിലില്‍ മുഹമ്മദ് ഹാഷിമിന്റെ മകളാണ്.

എട്ടരയ്ക്ക് വീട്ടില്‍ നിന്ന് സ്‌കൂള്‍ ബസില്‍ കയറി സ്‌കൂളില്‍ രാവിലെ ഒന്‍പതേ മുക്കാലോടെ കുട്ടി എത്തിയിരുന്നു. പിന്നീടാണ് കാണാതായത്. കാണാതാകുന്ന സമയത്ത് കറുത്ത പര്‍ദ്ദയാണ് ധരിച്ചിരുന്നത്. വെളുത്ത നിറവും തടിച്ച ശരീരപ്രകൃതവുമാണ്. സംഭവത്തില്‍ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9846437786, 8139815013 എന്ന നമ്പരിലോ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ വിവരം അറിയിക്കണം.