ന്യൂഡെല്‍ഹി.യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെടാൻ കേന്ദ്രസർക്കാർ. യെമൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഇടപെടുമെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അപ്പീൽ നൽകാൻ ആവശ്യമായ സഹായം ലഭ്യമാക്കും.

യെമൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഇടപെടുമെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു.

അപ്പീൽ നൽകാൻ ആവശ്യമായ സഹായം ലഭ്യമാക്കും. ബന്ധുക്കൾക്ക് അടക്കം യെമനിലേക്ക് യാത്രയ്ക്കും, നിമിഷ പ്രിയക്ക് നിയമസഹായം ഉറപ്പാക്കാനുമുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ. സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തീർപ്പാക്കി