മലപ്പുറം.അബദ്ധത്തിൽ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായിൽ തേച്ച മൂന്ന് വയസുകാരൻ മരിച്ചു.പരപ്പനങ്ങാടി ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല – അൻസാർ ദമ്പതികളുടെ ഏക മകൻ റസിൻഷാ ആണ് മരിച്ചത്. ഉപയോഗശൂന്യമായ എലി വിഷട്യൂബ് ഒഴിവാക്കിയത് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാക്കുകയായിരുന്നു.മൂന്ന് ദിവസമായി കോട്ടക്കലിലും കോഴിക്കോട്ടും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു.