പോലീസിന് ഹണിട്രാപ്പ് ജാഗ്രത മുന്നറിയിപ്പ്; പാക്ചാരസംഘടനകളിൽ നിന്ന് ഇത്തരമൊരു നീക്കമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ ഹണിട്രാപ്പിൽ വീഴരുതെന്ന് ഡി.ജി.പിയുടെ നിർദ്ദേശം
പാക് ചാര സംഘടനകൾ ഏജൻസികളെ ഹണിട്രാപ്പിൽ വീഴ്ത്താൻ ശ്രമിക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സ്ത്രീകളെ ഉപയോഗിച്ചാണ് ഉദ്യോ​ഗസ്ഥരെ ഹണി ട്രാപ്പിൽ പെടുത്താൻ നീക്കം നടക്കുന്നത്. ഇത്തരത്തിൽ എന്തെങ്കിലും നീക്കങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണമെന്നും ഡിജിപിയുടെ ഉത്തരവിൽ പറയുന്നു.

Advertisement