കല്ലടയാറ്റിൽ ചാടിയ വീട്ടമ്മയെ മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തി

പടിഞ്ഞാറെ കല്ലട: കല്ലടയാറ്റിൽ ചാടിയ വീട്ടമ്മയെ മണിക്കൂറുകൾക്കുശേഷം അത്ഭുതകരമായി ഫയർഫോഴ്സ് രക്ഷപ്പെടുത്തി.പടിഞ്ഞാറെ കല്ലട പെരുവേലിക്കര കോയിക്കൽ ഭാഗം ബിന്ദു ഭവനത്തിൽ മനോജിന്റെ ഭാര്യ ബിന്ദുവിനെയാണ് ശാസ്താംകോട്ട ഫയർഫോഴ്സും ജില്ലാ സ്കൂബാ ടീം മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ രക്ഷപ്പെടുത്തിയത്.

തിരുവാറ്റാ ക്ഷേത്രത്തിനു സമീപം ഇന്ന് വെളുപ്പിനാണ് വീട്ടമ്മ കല്ലടയാറ്റിൽ ചാടിയത്. പോലീസിന്റെ അറിയിപ്പിനെ തുടർന്നാണ് ശാസ്താംകോട്ടയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റും ജില്ലാ സ്കൂബ ടീമും ചേർന്ന് രക്ഷപ്പെടുത്തിയത്.

ശാസ്താംകോട്ട സ്റ്റേഷൻ ഓഫീസർ പി എസ് സാബു ലാൽ സീനിയർ ഫയർ ഓഫീസർ ബാബു അനീഫ ജില്ലാ സ്കൂബ ടീം അംഗങ്ങളായ രതീഷ്. ജൂബിൻ.വിജേഷ്. ഹരി രാജ് സുരേഷ്.ജിതിൻ.ശരത് അജിത്ത്.ശാസ്താംകോട്ട ഫയർഫോഴ്സ് ജീവനക്കാരനായ ഹരിലാൽ.ഹരിപ്രസാദ് അഭിലാഷ്.സിയാദ് ജോസഫ് ബാബു. ഉണ്ണികൃഷ്ണൻ. ഷിജു ജോർജ് എന്നിവർ രണ്ട് ഡിങ്കികളിൽ ആയി മണിക്കൂറുകൾ നീണ്ട തെരച്ചിലിലാണ് ജീവനോടെ വീട്ടമ്മയെ രക്ഷപ്പെടുത്തിയത്.

Advertisement