ജീവൻ നിലനിർത്താന‍് കനിവ് തേടി കുരുന്നുകൾ

പേ​രാമ്പ്ര : കാ​യ​ണ്ണ മാ​ട്ട​നോ​ട് എ.​യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് ഷ​ഹ​ൽ ഷാ​നും (11) സ​ഹോ​ദ​രി ആ​യി​ഷ ത​ൻ​ഹ(​ഏ​ഴ്)​യും ജീ​വ​നു​വേ​ണ്ടി പൊ​രു​തു​ക​യാ​ണ്.

പൊ​ന്നു​മ​ക്ക​ളെ ര​ക്ഷി​ക്കാ​ൻ എ​ങ്ങ​നെ 80 ല​ക്ഷം രൂ​പ​യു​ണ്ടാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ഉ​ള്ളു​രു​കി ക​ഴി​യു​ക​യാ​ണ് പ​ള്ളി​മു​ക്കി​ലെ ഷ​മീ​റും ഭാ​ര്യ​യും.

ഇ​വ​രു​ടെ ര​ണ്ടു മ​ക്ക​ളും ത​ലാ​സീ​മി​യ രോ​ഗം പി​ടി​പെ​ട്ട് ആ​റു​വ​ർ​ഷ​മാ​യി ചി​കി​ത്സ​യി​ലാ​ണ്. ചു​വ​ന്ന ര​ക്താ​ണു​ക്ക​ളു​ടെ കു​റ​വു​മൂ​ല​മു​ണ്ടാ​വു​ന്ന ഒ​രു ജ​നി​ത​ക രോ​ഗ​മാ​ണ് ഇ​ത്. വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കു​ട്ടി​ക​ൾക്ക് സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്താ​നാ​കു​മെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ​യു​ള്ള ചി​കി​ത്സാ ചെ​ല​വു​ക​ളാ​ൽ ത​ന്നെ ഈ ​നി​ർ​ധ​ന കു​ടും​ബ​ത്തെ സാമ്പ​ത്തി​ക​മാ​യി ത​ക​ർ​ത്തി​രി​ക്കു​ക​യാ​ണ്.

ശ​സ്ത്ര​ക്രി​യ​ക്കാ​വ​ശ്യ​മാ​യ പ​ണം സ്വ​രൂ​പി​ക്കാ​ൻ നാ​ട്ടു​കാ​ർ ക​മ്മി​റ്റി​യു​ണ്ടാ​ക്കി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. യോ​ഗ​ത്തി​ൽ വി.​പി. അ​ബ്ദു​സ്സ​ലാം, ടി. ​മു​ഹ​മ്മ​ദ്, സി. ​ഇ​ബ്രാ​ഹിം ഫാ​റൂ​ഖി, പി.​സി. അ​ബൂ​ബ​ക്ക​ർ, സി.​കെ. കു​ഞ്ഞ​ബ്ദു​ള്ള​ഹാ​ജി, എം.​കെ. അ​ബ്ദു​ൽ​അ​സീ​സ്, ബ​ഷീ​ർ മ​റ​യ​ത്തി​ങ്ക​ൽ, പി.​സി. അ​സ്സ​യി​നാ​ർ, കെ.​കെ. ഇ​ബ്രാ​ഹിം, ആ​ർ.​കെ. മൂ​സ, പു​ന​ത്തി​ൽ പി.​കെ. അ​ബ്ദു​ള്ള, സി.​കെ. അ​ജ്നാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ : പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), വാ​ർ​ഡ് മെം​ബ​ർ പി.​സി. ബ​ഷീ​ർ (ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ) പി.​കെ. അ​ബ്ദു​സ്സ​ലാം (ചെ​യ​ർ), അ​ബ്ദു​ന്നാ​സ​ർ തൈ​ക്ക​ണ്ടി (ജ​ന. ക​ൺ ),ആ​ർ. ഷ​ഹീ​ർ മു​ഹ​മ്മ​ദ് (വ​ർ​ക്കി​ങ്​ ക​ൺ), സി.​കെ. അ​ബ്ദു​ൽ അ​സീ​സ് (ട്ര​ഷ). കു​ട്ടി​ക​ളു​ടെ മാ​താ​വ് മു​ബീ​ന കോ​റോ​ത്തി​ന്റെ പേ​രി​ൽ ക​മ്മി​റ്റി ഫെ​ഡ​റ​ൽ ബാ​ങ്ക് മൊ​ട്ട​ന്ത​റ ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്.
A/c No: 13230100139045, IFSC – FDRL 0001323, Google pay no.7510742274.

Advertisement