അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20

തിരുവനന്തപുരം സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിനു കീഴിലെ എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) പോളിക്ലിനിക്കുകളിൽ വിവിധ തസ്തികകളിൽ 139 കരാർ ഒഴിവ്.

തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിന് കീഴിലുള്ള തിരുവനന്തപുരം, തിരുവനന്തപുരം മെഡിക്കൽ കോളജ്, കൊട്ടാരക്കര, തൂത്തുക്കുടി, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, കിളിമാനൂർ, ചങ്ങനാശേരി, റാന്നി, നാഗർകോവിൽ എന്നിവിടങ്ങളിലെ പോളിക്ലിനിക്കുകളിലാണ് അവസരം.


ഒഴിവുള്ള തസ്തികകൾ: ഓഫിസർ ഇൻ ചാർജ് പോളിക്ലിനിക്, ഗൈനക്കോളജിസ്റ്റ്, മെഡിക്കൽ സ്പെഷലിസ്റ്റ്, മെഡിക്കൽ ഓഫിസർ, ഡെന്റൽ ഓഫിസർ, ഡെന്റൽ ഹൈജീനിസ്റ്റ്, റേഡിയോഗ്രഫർ, ഫിസിയോ തെറപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, ലബോറട്ടറി ടെക്നീഷ്യൻ, ഡ്രൈവർ, ഫീമെയിൽ അറ്റൻഡന്റ്, സഫായ്‌വാല, ചൗക്കിദാർ, ക്ലാർക്ക്.

അപേക്ഷാഫോമും യോഗ്യത സംബന്ധിച്ച വിശദവിവരങ്ങളും www.echs.gov.in എന്ന സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ബയോഡേറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അയയ്ക്കണം.