കൊല്ലം: അമ്മയുടെ കൈ അടിച്ചൊടിച്ച മകനെ റിമാൻറ് ചെയ്തു. ഇരവിപുരം തെക്കുംഭാഗം തോട്ടത്തിൽ പടിഞ്ഞാറ്റതിൽ ജോൺ (40) ആണ് പോലീസ് പിടിയിലായത്.

ഇയാളുടെ അമ്മ ഡെയ്സിയുടെ കൈയാണ് ഇയാൾ അടിച്ചൊടിച്ചത്. ഡെയ്സി കഴിഞ്ഞ കുറേ നാളുകളായി മകളുടെ വീട്ടിൽ താമസിക്കുകയാണ്. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇയാൾ ഇരവിപുരത്തുളള സഹോദരിയുടെ വീട്ടിലെത്തി അമ്മയുമായി വഴക്ക് ഇടുകയായിരുന്നു. ഇയാൾക്കൊപ്പം തിരികെ ചെല്ലാൻ മാതാവ് വിസമ്മതിച്ചതിനെ തുടർന്ന് കൈവശമുണ്ടായിരുന്ന ഫൈബർ വടി കൊണ്ട് അമ്മയെ അടിക്കുകയായിരുന്നു. അടിയിൽ മാതവിൻറെ കൈയ്യിലെ അസ്ഥിക്ക് ഒടിവ് സംഭവിച്ചു. ഇവർ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

തുടർന്ന് ഇയാളെ തെക്കുംഭാഗത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ വിവി അനിൽകുമാർ, എസ്സ്.ഐമാരായ അരുൺ ഷാ, പ്രകാശ്, ഷാജി എ.എസ്.ഐ ശോഭകുമാരി സി.പി.ഒ വിനു വിജയ്, ലതീഷ് മോൻ, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻറ് ചെയ്തു.