വൈപ്പിൻ: പെരുമാൾ പടിയിൽ മൃതദേഹം പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എളങ്കുന്നപ്പുഴ വലിയ വീട്ടിൽ ഷാജി എന്ന് വിളിക്കുന്ന ജോസഫിന്റെ മൃതദേഹമാണ് മണലിൽ പാതി മൂടിയ നിലയിൽ കാണപ്പെട്ടത്.

ഇന്നലെ രാത്രി എട്ടുമണിയോട് കൂടി വീട്ടിൽ നിന്ന് ഇറങ്ങിയ ഷാജിയെ കാണാതാവുകയായിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. അതേസമയം, ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഇല്ലെന്നും മരണത്തിൽ അന്വേഷണം ആരംഭിച്ചതായും ഞാറക്കൽ പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here