തിരുവനന്തപുരം: ആരോഗ്യമന്ത്രിയ്ക്കും സർക്കാറിനുമേതിരെ രൂക്ഷ വിമർശനവുമായി സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വി കെ പ്രശാന്ത് രംഗത്ത്.

മന്ത്രി ഓഫീസുകൾക്കെതിരെയാണ് വി കെ പ്രശാന്ത് എംഎൽഎയുടെ വിമർശനം ഉയരുന്നത്.

മന്ത്രി ഓഫീസുകൾക്ക് വേഗം പോരാ. പല കാര്യങ്ങളും വൈകുന്നു തുടങ്ങിയ വിമർശനങ്ങളാണ് പാളയം ഏരിയ കമ്മിറ്റിയുടെ ഭാ​ഗമായി വി കെ പ്രശാന്ത് എംഎൽഎ സമ്മേളനത്തിൽ ഉന്നയിച്ചത്. നിലവിലെ ആരോഗ്യ, വ്യവസായ മന്ത്രിമാർക്കെതിരെ രൂക്ഷമായ വിമർശനമാണ് കോവളം ഏരിയ കമ്മിറ്റി ഉന്നയിച്ചത്.

ആരോ​ഗ്യമന്ത്രി വീണ ജോർജിൻറെ ഓഫീസിൽ പാവങ്ങൾക്ക് കയറാൻ കഴിയുന്നില്ലെന്നായിരുന്നു കോവളം ഏരിയ കമ്മിറ്റിയുടെ വിമർശനം. സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന സ്ത്രീകളെ അപവാദം പറഞ്ഞ് തളർത്തുകയാണ് ഉദ്യോഗസ്ഥർ എന്നായിരുന്നു കിളിമാനൂർ ഏരിയ കമ്മിറ്റിയിൽ നിന്നും വിമർശനം.

LEAVE A REPLY

Please enter your comment!
Please enter your name here