കോട്ടയം. മൂന്ന് വർഷം മുൻപ് താൻ ദിലീപിനെ കണ്ടിരുന്നു എന്ന് ദിലീപ് കേസില്‍ സംശയിക്കപ്പെട്ട വിഐപി ബിസിനസുകാരന്‍ മെഹബൂബ് അബ്ദുള്ള.അത് ബിസിനസ് കാര്യം സംസാരിക്കാനാണ്

2017 കാലയളവിൽ താൻ ദിലീപിനെ കണ്ടിട്ടില്ല. ദേ പുട്ട് ഖത്തറിൽ തുടങ്ങുന്നത് വേണ്ടി സംസാരിക്കാനാണ്

അല്ലാതെ മറ്റ് ഇടപാടുകൾ ഒന്നും അറിയില്ല.ആ വി ഐ പി താൻ അല്ല,

ദിലീപിനെ വീട്ടിൽ പോയി കണ്ടിട്ടുണ്ട്.. അരമണിക്കൂർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

ഏത് തീയതിയാണ് എന്ന് ഓർമ്മ ഇല്ല. ബാലചന്ദ്രകുമാറിനെ കണ്ടിട്ടില്ല.

ബാലചന്ദ്രകുമാറിനെ തനിക്ക് അറിയില്ല. താൻ വീട്ടിൽ ചെന്നപ്പോൾ കാവ്യയും, കാവ്യയുടെ മാതാപിതാക്കളും മാത്രമാണ് ഉണ്ടായിരുന്നത്.

ദീലിപിനെ കാണുന്നത് അദ്ദേഹം ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേഷമാണ്
അന്വേഷണ സംഘം വിളിക്കുകയാണെങ്കിൽ സഹകരിക്കും. ചുരുങ്ങിയ കാലത്തെ ബന്ധം മാത്രമാണ് ദിലീപുമായി ഉള്ളത്.