കൊല്ലം. ആളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കൊല്ലം കരവാളൂർ പഞ്ചായത്ത് മെമ്പർ റിമാൻഡിൽ. കരവാളൂർ ഗ്രാമപഞ്ചായത്തിലെ വെഞ്ചേമ്പ് വാർഡ് മെമ്പറായ വെഞ്ചേമ്പ് നിരപ്പിൽ വീട്ടിൽ പ്രദീപിനെ (44) ആണ് പുനലൂർ എസ് ഐ ശരലാൽ അറസ്റ്റ് ചെയ്തത്.

വെഞ്ചേമ്പ് വേലൻകോണം അക്ഷയ ഭവനിൽ സുനിൽ കുമാറിനെ (49) ഡിസംബർ ഇരുപത്തിയേഴാം തീയതി വൈകിട്ട് ഏഴര മണിയോടെ വേലൻകോണം ജംഗ്ഷനിൽ വച്ച് പഞ്ചായത്ത് അംഗമായ പ്രദീപും മറ്റു രണ്ടുപേരും ചേര്‍ന്ന് വെട്ടി പരിക്കേൽപ്പിച്ചതായാണ് കേസ്.