തിരുവനന്തപുരം.സംസ്ഥാന സർക്കാരിനെതിരേയും ആഭ്യന്തര വകുപ്പിനെതിരേയും രൂക്ഷ വിമർശനങ്ങളോടെ പുരോഗമിക്കുന്ന പൊതുചർച്ച സിപി എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഇന്നും തുടരും.
ഒന്നാം പിണറായി സർക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം പിണറായി സർക്കാർ പരാജയമെന്ന് പ്രതിനിധികൾ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽ കാര്യങ്ങൾ നോക്കാൻ ആരുമില്ലെന്ന സ്ഥിതിയാണ്.

എം.വി ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന കാലത്ത് പൊലീസിനെ കുറച്ചെങ്കിലും നിയന്ത്രിക്കാൻ സാധിച്ചിരുന്നു. ഇപ്പോൾ അതുപോലുമില്ല. സംസ്ഥാനത്ത് പോലീസ് പിടിച്ചുപറിക്കാരായി മാറി. തദ്ദേശ വകുപ്പ് പൂർണ പരാജയമാണെന്നും പ്രതിനിധികൾ വിമർശിച്ചു. ഇന്നും തുടരുന്ന ചർച്ചക്ക് നാളെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മറുപടി പറയും.