കോട്ടയം.കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് ശേഷം കുർബാന അർപ്പിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. കോട്ടയത്തെ ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലാണ് ഫ്രാങ്കോ മുളയ്ക്കൽ കുർബ്ബാന അർപ്പിച്ചത്. സഹവൈദീകരും, വിശ്വാസികളും കുർബാനയിൽ പങ്കെടുത്തു. ശേഷം ജന്മ നാടായ തൃശൂരിലെത്തി മറ്റം സെന്റ് തോമസ് ഫൊറോന പളളിയിലെ മാതാപിതാക്കളുടെ കബറിടത്തിൽ പ്രാർത്ഥന നടത്തി.

105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തനായത്. അതുകൊണ്ട് 105 കതിന പൊട്ടിച്ചായിരുന്നു ഇടവകയിലെ സ്വീകരണം. ദൈവത്തിന്റെ കോടതിയിലെ വിധി, ഭൂമിയിലെ കോടതി നടപ്പാക്കിയെന്ന് ഫ്രാങ്കോ മുളയ്ക്കൽ പ്രതികരിച്ചു.