കൊച്ചി:
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന് അശ്വാസം. ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി. അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി
്‌സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് കോടതി പറഞ്ഞു. ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കും. അതുവരെ അറസ്റ്റുണ്ടാകുമോയെന്ന് കോടതി ചോദിച്ചു. ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകി. 
ദിലിപീന്റെ വീട്ടിലും സഹോദരന്റെ വീട്ടിലും നിർമാണ കമ്പനിയിലും റെയ്ഡ് നടന്നത് കോടതിയുടെ അനുമതിയോടെയാണെന്നും സർക്കാർ അറിയിച്ചു. എന്നാൽ കേസിന്റെ പേരിൽ തന്നെ അനാവശ്യമായി പീഡിപ്പിക്കുകയാണെന്ന് ദിലീപ് പറഞ്ഞു.
 

LEAVE A REPLY

Please enter your comment!
Please enter your name here