കോഴിക്കോട് . കെ സുധാകരന് എതിരായ പ്രകോപനപരമായ പ്രസംഗത്തിൽ കെ പി അനിൽകുമാറിന് എതിരെ പോലീസിൽ പരാതി. കോഴിക്കോട് ഡിസിസി പ്രസിഡൻറ് പ്രവീൺകുമാറാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
സിപിഎമ്മിന്റെ ബലത്തിൽ എന്തും പറയാമെന്ന് കരുതരുതരുതെന്ന് പ്രവീൺകുമാർ പറഞ്ഞു.
ക്വട്ടേഷൻ പണിയാണോ പിണറായി വിജയൻ അനിൽ കുമാറിനെ ഏൽപിച്ചിരിക്കുന്നതെന്ന് മറുപടി പറയണമെന്നും പ്രവീൺകുമാർ പറഞ്ഞു.