കോട്ടയം.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ ബിഷപ് കുറ്റക്കാരനല്ലെന്ന് കോട്ടയം അഡീൽണല്‍ സെഷന്‍ർസ് കോടതി വിധി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് വിധി പറഞ്ഞത്. 105 ദിവസത്തെ വിസ്താരത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്.

സഭയുടെ ചരിത്രത്തിലും ഇന്ത്യയൊട്ടാകെയും കോളിളക്കം സൃഷ്ടിച്ചകേസിലാണ് വിധി.

ഏഴുകുറ്റങ്ങളാണ് ബിഷപിനെതിരെ യുള്ളത്. ലൈംഗികമായി വനിതയെ പീഡിപ്പിച്ചു,ആവര്‍ത്തിച്ചുള്ള ലൈംഗിക പീഡനം,അധികാര ദുര്‍വിനിയോഗത്തിലൂടെ ബലാല്‍സംഗം,പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം,അന്യായമായതടഞ്ഞുവയ്ക്കല്‍,സ്ത്രീകള്‍കതക്കെതിരെയുള്ള ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here