ചെ​റു​വ​ത്തൂ​ർ: കോ​വി​ഡ്​ ഒ​ന്നാം ത​രം​ഗ​ത്തെ തു​ട​ർ​ന്ന് വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്ന​കാ​ലം സ​ർ​ഗ​പ​ര​മാ​യി വി​നി​യോ​ഗി​ച്ച ഗൗ​തം എ​ര​വി​ലി​ന് ഇ​ന്ത്യ ബു​ക്സി​ന്റെ അം​ഗീ​കാ​രം.

വ്യ​ത്യ​സ്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ റെ​ക്കോ​ഡ് സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന​താ​ണി​ത്. 2020 ജൂ​ൺ 28 മു​ത​ൽ ആ​രം​ഭി​ച്ച വാ​ർ​ത്ത വാ​യ​ന മു​ന്നൂ​റി​ല​ധി​കം ദി​വ​സം പി​ന്നി​ട്ടി​രി​ക്കു​ന്ന വേ​ള​യി​ലാ​ണ് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്​​സി​ൽ ഗൗ​തം എ​ര​വി​ൽ സ്ഥാ​നം പി​ടി​ച്ച​ത്.

പ​ഠ​നം ഓ​ൺ​ലൈ​നി​ലാ​യ​പ്പോ​ൾ ഒ​ഴി​വു​സ​മ​യ​ങ്ങ​ൾ പ​ഠ​ന​ത്തോ​ടൊ​പ്പം വ്യ​ത്യ​സ്ത വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നും കൂ​ടി​യു​ള്ള​താ​ണെ​ന്ന് തെ​ളി​യി​ച്ചു ഗൗ​തം. 300 ദി​വ​സ​ത്തി​ല​ധി​ക​മാ​യി ഈ ​ആ​റാം ക്ലാ​സു​കാ​ര​ൻ ‘ജി ​ആ​ൻ​ഡ്​ ജി ​ന്യൂ​സു’​മാ​യി സ​ജീ​വ​മാ​ണ്. സ്ഥി​ര​മാ​യി വാ​ർ​ത്ത വാ​യി​ക്കു​ക, വെ​റും വാ​യ​ന​ക്കു​പ​രി ടെ​ലി​വി​ഷ​ൻ വാ​ർ​ത്ത​യു​ടെ ശൈ​ലി​യി​ൽ ആ​ക​ർ​ഷ​മാ​യി അ​വ​ത​രി​പ്പി​ക്കു​ക, വാ​ർ​ത്ത​ക​ളും അ​തിന്റെ വി​ശ​ദാം​ശ​ങ്ങ​ളും പ​ങ്കു​വെ​ക്കു​ക, ഓ​രോ ദി​വ​സ​ത്തെ​യും പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച്‌ സ്പെ​ഷ​ൽ എ​ഡി​ഷ​ൻ ചെ​യ്യു​ക, വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യും​പോ​ലെ വാ​ർ​ത്ത​യെ ലൈ​വാ​യി അ​വ​ത​രി​പ്പി​ക്കു​ക എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. സ്കൂ​ൾ ഗ്രൂ​പ്പി​ൽ മാ​ത്ര​മ​ല്ല നി​ര​വ​ധി വാ​ട്സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളി​ലും നി​ത്യേ​ന​യെ​ത്തു​ന്ന ഗൗ​തം എ​ര​വി​ൽ എ​ന്ന കു​ഞ്ചൂ​സിന്റെ വാ​ർ​ത്ത വാ​യ​ന​ക്ക് ഏ​റെ ആ​രാ​ധ​ക​രു​ണ്ട്.

ഗൗ​തം ത​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട വാ​ർ​ത്ത​ചാ​ന​ൽ പ്ര​തി​നി​ധി​ക​ളു​ടെ ശൈ​ലി​യി​ൽ​നി​ന്ന് പ​ഠി​ച്ച്‌ പു​തി​യ ശൈ​ലി​യി​ൽ ഗ്രൂ​പ്പി​ൽ അ​വ​ത​രി​പ്പി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ ച​ന്തേ​ര ഗ​വ​ൺ​മെൻറ് യു.​പി സ്കൂ​ൾ അ​ധ്യാ​പ​ക​രും കൂ​ട്ടു​കാ​രും പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​യെ​ത്തി. ഇ​തോ​ടെ വാ​യ​ന സ്ഥി​രം സം​വി​ധാ​ന​മാ​യി. പ്ര​ത്യേ​ക ദി​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം​കൂ​ടി ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് ഗൗ​ത​മിന്റെ സ​ഹോ​ദ​രി ഗാ​യ​ത്രി എ​ര​വി​ലാ​ണ് ‘ജി ​ആ​ൻ​ഡ്​ ജി ​ന്യൂ​സ്’ സ്പെ​ഷ​ൽ ചെ​യ്യു​ന്ന​ത്.

കേ​ര​ള ജ​ല അ​തോ​റി​റ്റി ജീ​വ​ന​ക്കാ​ര​ൻ വി​നോ​ദ് എ​ര​വി​ലി‍െൻറ​യും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രി പി.​വി. ഷൈ​നി​യു​ടെ​യും മ​ക​നാ​ണ്.