കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി നീതുരാജിന് പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. നീതുവിനെ വിശദമായി ചോദ്യം ചെയുന്നതിനാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ഒപ്പം ആശുപത്രിയിലും, നേഴ്‌സിന്റെ വസ്ത്രം വാങ്ങിയ കടയിലും, ഹോട്ടലിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.

ഈ മാസം ആറിനാണ് നീതു രാജ് മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സ്വന്തം പ്രണയ സഫല്യത്തിന് വേണ്ടിയായായിരുന്നു താൻ കുട്ടിയെ തട്ടിയെടുത്തത് എന്നായിരുന്നു നീതുവിന്റെ മൊഴി. നീതു രാജിന്റെ പരാതിയിൽ പിടിയിലായ ആൺ സുഹൃത്ത് ഇബ്രാഹിം ബാദുഷ റിമാൻഡിലാണ്.