കൊല്ലം.ആര്യങ്കാവ് ചെക്ക് പോസ്റ്റിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.ആര്യങ്കാവ് ചെക്ക് പോസ്റ്റിലെ എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ എസ് നിഷാദ്, എ. സലിം , സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് ഷെഹിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വ്യാജപരാതി നല്‍കി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ കുടുക്കാൻ ശ്രമിച്ചതിനാണ് സസ്പെൻഷൻ

എക്സൈസ് കമ്മീഷണറുടേതാണ് ഉത്തരവ്.

കൈക്കൂലി വാങ്ങാൻ അനുവദിക്കാത്തതിൻ്റെ വിരോധത്തെ തുടർന്നാണ് സിഐയെ കുടുക്കാൻ ശ്രമിച്ചത് എന്നാണ് എക്സൈസ് വിജിലൻസിൻ്റെ കണ്ടെത്തൽ.