മലപ്പുറം. തിരൂരിൽ മൂന്നര വയസുകാരൻ്റെ മരണകാരണം ക്രൂര മർദ്ദനം. കുട്ടിയുടെ ഹൃദയത്തിലും വൃക്കകളിലും ചതവും മുറിവുകളും തലച്ചോറില്‍ ചതവും കണ്ടെത്തി.

ബോധപൂർവം മർദ്ദിച്ചതിൻ്റെ ലക്ഷണങ്ങളാണ് കണ്ടെത്തിയത് തിരൂരിൽ വാടകയ്ക്ക് താമസിക്കുന്ന
പശ്ചിമ ബംഗാൾ കുടുംബത്തിലെ ഷെയ്ക്ക് സിറാജാണ് കൊല്ലപ്പെട്ടത്

രണ്ടാനച്ഛൻ കുട്ടിയെ സ്വകാര്യാശുപത്രിയിലാക്കി രക്ഷപ്പെടുകയായിരുന്നു.

രണ്ടാനച്ഛൻ അർമാനെ പാലക്കാടു നിന്ന് പൊലീസ് പിടികൂടിയിരുന്നു

മാതാവ് മുംതാസ് ബീഗവും പൊലീസ് കസ്റ്റഡിയിലുണ്ട്.അറസ്റ്റ് ഉടനുണ്ടാകും