തിരുവനന്തപുരം. തൈപ്പൊങ്കലിന്റെ പ്രാദേശിക അവധി 15്ന് പകരം 14ലേക്ക്ുമാറ്റി സര്‍ക്കാര്‍ ഉത്തരവായി. 14ന് ആണ് അവധി നല്‍കേണ്ടതെന്നുകാട്ടി തമിഴ്‌പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നല്‍കിയ കത്ത് പരിഗണിച്ച് അന്വേഷണം നടത്തിയാണ് നടപടി. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി,പാലക്കാട് വയനാട് ജില്ലകള്‍ക്ക് ആണ് നാളെ (14-1)അവധി. 15ന് പ്രവൃത്തിദിവസമായിരിക്കും.


പ്രാദേശിക അവധി നല്‍കിയെങ്കിലും അത് പിഎസ് സി മുന്‍കൂട്ടി നിശ്ചയിച്ച് നാളെ നടത്താന്‍ അറിയിപ്പുനല്‍കിയ ഇന്റര്‍വ്യൂവിനെ ബാധിക്കില്ല. അഭിമുഖം സമയക്രമപ്രകാരം നടക്കും.